Obituary | കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു

 


ADVERTISEMENT

ദുബൈ: (www.kvartha.com) കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു. ദ സെന്‍ട്രല്‍ സ്‌കൂള്‍ ദുബൈ (ടിസിഎസ്) അഡ്മിന്‍ മാനേജറായ കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ് മൂദ്(42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിന് പള്ളിയില്‍ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

Obituary | കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു

ഉടന്‍തന്നെ ദുബൈ സിലികണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബൈയിലെ മലയാളികളുടെ നേതൃത്വത്തിലെ വിവിധ സാമൂഹിക കൂട്ടായ്മകളില്‍ സജീവമായിരുന്നു.

ടികെഎം കോളജ് അധ്യപകരായിരുന്ന പ്രൊഫ. മഹ് മൂദ്-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ ഖന്‍സ ഖാനും രണ്ട് മക്കളും ദുബൈയിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അല്‍ ഖൂസില്‍ ഖബറടക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords:  Man from Kollam died in Dubai due to heart attack, Dubai, News, Dead, Obituary, Malayali, Hospital, Treatment, Dead Body, Gulf. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia