SWISS-TOWER 24/07/2023

12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങിയ പ്രവാസിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

 


ജിദ്ദ: (www.kvartha.com 25.03.2022) 12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങിയ പ്രവാസിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുരുകേശിനെയാണ് സഊദിയിലെ നജ്‌റാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തുവരികയായിരുന്നു.
Aster mims 04/11/2022

12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങിയ പ്രവാസിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരാന്‍ തീരുമാനിച്ച ഇദ്ദേഹത്തിന്റെ വിസയുടെ കാലാവധി കഴിഞ്ഞിട്ട് നാലു വര്‍ഷമായി. തുടര്‍ന്ന് മുരുകേശിനെ നാട്ടിലേക്ക് തിരികെ അയക്കുന്നതിന് വേണ്ടി സുഹൃത്തുക്കള്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്‍ഡ്യന്‍ സോഷ്യല്‍ ഫോറം നജ്‌റാന്‍ വെല്‍ഫയര്‍ ഇന്‍ചാര്‍ജുമായ ശെയ്ക്ക് മീരാനെ സമീപിക്കുകയും അദ്ദേഹം അധികാരികളെ പലതവണ കണ്ട് യാത്രക്ക് വേണ്ട രേഖകള്‍ ശരിയാക്കുകയുമായിരുന്നു.

നാട്ടിലേക്ക് പോകാന്‍ ഫ് ളൈറ്റ് ടികറ്റ് അടക്കം എടുത്ത മുരുകേശിനെ പോകുന്നതിന് തലേ ദിവസമാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്‌റാനില്‍ തന്നെ മറവു ചെയ്തു. ഭാര്യ: ഇളവരശി, മക്കള്‍: ശ്രീമതി, രൂപശ്രീ.

Keywords: Man Found Dead in Room, Saudi Arabia, Hanged, Dead Body, Flight, Ticket, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia