Investigation | 'യുഎഇയില്‍ വച്ച് മകളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി നാട്ടിലേക്ക് കടന്നു'; പ്രതിയെ പിടികൂടാന്‍ ഊര്‍ജിത നടപടികളുമായി നിയമപാലകര്‍
Apr 1, 2023, 17:46 IST
-ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kvartha.com) മകളെ കൊന്ന ശേഷം യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട വിദേശിയെ അറസ്റ്റ് ചെയ്ത് രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 26 കാരിയായ പാകിസ്താനി യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം യുവതിയുടെ പിതാവ് രാജ്യത്ത് നിന്ന് കടന്ന് കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ശാര്‍ജയിലാണ് സംഭവം നടന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് വെച്ചുതന്നെയായിരുന്നു കൊലപാതകം നടന്നത്.
ഏറെ സമയത്തിന് ശേഷം യുവതിയുടെ സഹോദരന്‍ സ്ഥലത്തെത്തിയപ്പോഴാണ് സഹോദരിയെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോഴേക്കും യുവതി മരിച്ചു കഴിഞ്ഞിരുന്നു. പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് ലബോറടറിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘവും സിഐഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹത്തിന്റെയും മൃതദേഹം കിടന്നിരുന്ന സ്ഥലത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും വിരലടയാളം ഉള്‍പെടെയുള്ള തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ശാസ്ത്രീയ പരിശോധനയിലൂടെ മരണ കാരണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസ് ഫോറന്‍സിക് ലാബില്‍ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇയാള്‍ സ്വന്തം രാജ്യമായ പാകിസ്താനില്‍ ഉണ്ടെന്നാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് യുഎഇക്ക് കൈമാറുന്നതിനായി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ ഉള്‍പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Reported by Qasim Moh'd Udumbunthala, News, World, Top-Headlines, Gulf, UAE, United Arab Emirates, Sharjah, Crime, Murder, Pakistan, Investigates, Assault, Man flees the UAE after killing daughter: Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.