എം എ യൂസുഫലിയുടെ സഹോദരന്റെ മകന്റെ വിവാഹ വേദിയില്‍ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹന്‍ലാലും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശാര്‍ജ: (www.kvartha.com 22.08.2021) വ്യവസായി എം എ യൂസുഫലിയുടെ സഹോദരന്‍ എം എ അശ്റഫ് അലിയുടെ മകന്റെ വിവാഹ വേദിയില്‍ താര രാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ശാര്‍ജ അല്‍ ജവഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. വേദിയിലെത്തിയ ഇരുവരെയും എംഎ യൂസുഫലിയും അശ്റഫലിയും ചേര്‍ന്ന് സ്വീകരിച്ചു.

അശ്റഫ് അലിയുടെയും സീനയുടെയും മകന്‍ ഫഹാസും ടിഎസ് യഹ് യയുടെയും സാഹിറയുടെയും മകള്‍ സിയയും തമ്മിലുള്ള വിവാഹമാണ് നടന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ട നിശ്ചിത എണ്ണം അതിഥികള്‍ മാത്രമാണ് ചടങ്ങിനെത്തിയത്.

എം എ യൂസുഫലിയുടെ സഹോദരന്റെ മകന്റെ വിവാഹ വേദിയില്‍ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹന്‍ലാലും

യു എ ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനാണ് മമ്മൂട്ടിയും മോഹന്‍ലാലും ദുബൈയില്‍ എത്തിയത്. കലാരംഗത്തെ സംഭാവനകള്‍ വിലയിരുത്തിയാണ് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കി ഇരുവരേയും യു എ ഇ ആദരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് യു എ ഇ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

തിങ്കളാഴ്ച അബൂദബിയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും വിസ ഏറ്റുവാങ്ങും. വിസ നടപടികള്‍ക്കായുള്ള മെഡികെല്‍ പരിശോധന ഇരുവരും പൂര്‍ത്തിയാക്കി.

എം എ യൂസുഫലിയുടെ സഹോദരന്റെ മകന്റെ വിവാഹ വേദിയില്‍ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹന്‍ലാലും

Keywords:  Mammootty and Mohanlal in MA Yusufali's nephew's wedding, Sharjah, News, Mammootty, Mohanlal, Marriage, M.A.Yusafali, UAE, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia