Youth Found | യുഎഇയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
Aug 14, 2023, 09:06 IST
ദുബൈ: (www.kvartha.com) ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ സ്വദേശി സാബു കുരിശിങ്കല്‍ എന്ന സെബാസ്റ്റ്യനെ (34)നെ ദുബൈയില്‍ കണ്ടെത്തിയെന്ന് സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിജു പന്തളം അറിയിച്ചു. നിലവില്‍ സാബു ദുബൈ സിഐഡിയുടെ കസ്റ്റഡിയിലാണ്. സന്ദര്‍ശക വീസയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ സാബുവിനെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ മാസം 31ന് രാത്രി മുതലാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തി വരുകയായിരുന്നു. 2017 മുതല്‍ യുഎഇയിലുള്ള സാബു വിവിധ എമിറേറ്റുകളിലായി ജോലി ചെയ്തുവരികയായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന കംപനിയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. കോവിഡ്-19 കാലത്ത് ജോലി നഷ്ടപ്പെട്ടു. പിന്നീട് അബൂദബിയില്‍ ഒരു കര്‍ടന്‍ നിര്‍മാണ കംപനിയില്‍ ജോലി ചെയ്‌തെങ്കിലും അതും വിടേണ്ടി വന്നു.
അബൂദബിയിലുള്ള അമ്മ മേരി ജസിന്തയെ എല്ലാ ദിവസവും ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന സാബു ഇടയ്ക്ക് നേരിട്ട് ചെന്ന് കാണാറുമുണ്ടായിരുന്നു. കാണാതാവുന്നതിന് രണ്ട് ദിവസം മുന്‍പ് അബൂദബിയിലെത്തി അമ്മയെ സന്ദര്‍ശിച്ചു. ശാര്‍ജയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് പറഞ്ഞ് മടങ്ങിയതാണ്. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.
നിര്‍ധന കുടുംബത്തില്‍ ജനിച്ച ജസീന്തയുടെ ഭര്‍ത്താവ് ഇവരുടെ ഇളയ മകള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ മരിച്ചു. ഇതോടെ 27-ാമത്തെ വയസില്‍ വിധവയായ ജസീന്ത രണ്ട് മക്കളെ വളര്‍ത്താന്‍ കഠിനാധ്വാനമായിരുന്നു.
അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മൂന്ന് സെന്റ് സ്ഥലം വാങ്ങി അവിടെ പണിത ഷെഡിലായിരുന്നു ജസിന്തയുടെയും മക്കളുടെയും താമസം. സാബു അഞ്ചാം ക്ലാസില്‍വെച്ച് പഠനം അവസാനിപ്പിച്ചു. വൃക്ക രോഗി കൂടിയായ മകന് നേരത്തെയും പല അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതിനിടെയാണ് യുവാവിനെ കാണാതായത്.
Keywords: News, Gulf, Gulf-News, Malayali, Youth, Missing, UAE, Found, Malayali youth missing from UAE has been found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.