അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ 24കാരനായ മലയാളി യുവാവ് റിയാദില്‍ മരിച്ചു

 



റിയാദ്: (www.kvartha.com 07.05.2020) അര്‍ബുദ ബാധിതനായി റിയാദിലെ ബദീഅയിലെ കിങ്ങ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 24കാരനായ മലയാളി യുവാവ് മരിച്ചു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി കണിച്ചാട്ട് അന്തുവിന്റെ മകന്‍ ബിലാല്‍ ആണ് മരിച്ചത്.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ 24കാരനായ മലയാളി യുവാവ് റിയാദില്‍ മരിച്ചു

ബിലാലിനെ ചൊവ്വാഴ്ചയാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒരു വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ യുവാവ് റിയാദില്‍ നിന്നും 300 കിലോമീറ്ററകലെ ശഖ്‌റയിലാണ് ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മുമ്പ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശഖ്‌റയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായപ്പോള്‍ അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ബദീഅയിലെ കിങ് സല്‍മാന്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

റിയാദിലെ കേളി കലാസാംസ്‌കാരിക വേദിയുടെയും മറ്റ് സംഘടനകളുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ബിലാലിനെ റിയാദിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് എത്രയും വേഗം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടയിലാണ് മരണം.

കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെഎം പരീത്, സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി അനില്‍കുമാര്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ഈ ആവശ്യത്തിനായി ഇടപെട്ടിരുന്നു.

Keywords:  News, Gulf, Riyadh, Death, Youth, Cancer, hospital, Malayalees, Thiruvananthapuram, Malayali youth dies in Riyadh during fighting cancer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia