SWISS-TOWER 24/07/2023

Expat Died | പ്രവാസി മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജിദ്ദ: (KVARTHA) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് സൈഫുദ്ദീന്‍ (27) ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ജിദ്ദയില്‍ പോയത്. സ്‌ട്രോക് വന്ന് ഇക്കഴിഞ്ഞ 20 ന് ജിദ്ദയിലെ അല്‍സഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

വെട്ടത്തൂര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപം ചേമ്പന്‍ മുഹമ്മദിന്റെ മകനാണ്. കാപ്പിലെ വെള്ളാപ്പുള്ളി കുഞ്ഞീവിയാണ് മാതാവ്. ഈ മാസം 24 ന് നാട്ടില്‍ വരാനിരുന്നതാണ്. അടുത്ത മാസം 19 ന് വിവാഹം നടത്താന്‍ നിശ്ചയം കഴിഞ്ഞതാണ്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കും. അതിനായി കെഎംസിസി പ്വര്‍ത്തകര്‍ രംഗത്തുണ്ട്.

Expat Died | പ്രവാസി മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു


Keywords: News, Gulf, Gulf-News, Obituary, Obituary-News, Jeddah News, Stroke, Died, Hospital, Treatment, Marriage, House, Funeral, Family, Youth, KMCC, Malappuram Native, Malayali youth dies in Jeddah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia