Obituary | മലയാളി യുവാവ് മക്കയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

 


റിയാദ്: (www.kvartha.com) മലയാളി യുവാവ് മക്കയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വറ്റലൂര്‍ സ്വദേശി മേക്കുളമ്പ് ചക്ര തൊടിക അബൂബകര്‍ മുസ്‌ലിയാരുടെ മകന്‍ സി എച് മുഹമ്മദ് സലീം (44) ആണ് മരിച്ചത്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു മരണം.

മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ്കടയില്‍ ജീവനക്കാരനായിരുന്നു. ഒരാഴ്ച മുമ്പാണ് മാതാപിതാക്കള്‍ സന്ദര്‍ശന വിസയില്‍ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്. അതിനിടെയാണ് നെഞ്ചുവേദനയെ തുടര്‍ന്നുള്ള മകന്റെ മരണം. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Obituary | മലയാളി യുവാവ് മക്കയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

മാതാവ്: ഫാത്വിമ. ഭാര്യ: കൗലത്. മക്കള്‍: സിനാന്‍, അദ്നാന്‍, ഫാത്വിമ സഹ്‌ല, ഫാത്വിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ശബീര്‍, മുജീബ്, ആരിഫ്, റഹ്‌മത്, ഹൈറുന്നിസ, സുനീറ.

Keywords: Malayali youth died of chest pain in Makkah, Riyadh, News, Dead, Dead Body, Obituary, Hospital, Treatment, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia