Accidental Death | റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മാനന്തവാടി സ്വദേശിനിക്ക് ദുബൈയില്‍ ദാരുണാന്ത്യം

 


ADVERTISEMENT

ദുബൈ: (www.kvartha.com) റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മാനന്തവാടി സ്വദേശിനി ദുബൈയില്‍ ദാരുണമായി മരിച്ചു. ചെറ്റപ്പാലം അരങ്ങില്‍ താഴെ ഹഫ്‌സലിന്റെ ഭാര്യ റംശീന(32)യാണ് മരിച്ചത്. ദുബൈ സത് വ അല്‍ ബിലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലാന്‍ഡ് ക്രൂയിസര്‍ വണ്ടി ഇടിച്ചാണ് അപകടം.

Accidental Death | റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മാനന്തവാടി സ്വദേശിനിക്ക് ദുബൈയില്‍ ദാരുണാന്ത്യം

സിഗ്‌നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുഹമ്മദ് യിസാന്‍ മകനാണ്. പിതാവ്: അബൂബക്കര്‍. മാതാവ്: റംല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Malayali Woman Died Road Accident in Dubai, Dubai, News, Malayalee, Woman, Dead, Accidental Death, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia