Malayali Died | ഹജ്ജ് കര്‍മത്തിന് ഭാര്യയോടൊപ്പം സഊദിയിലെത്തിയ മലയാളി മദീനയില്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) ഹജ്ജ് കര്‍മത്തിന് ഭാര്യയോടൊപ്പം സഊദിയിലെത്തിയ മലയാളി മദീനയില്‍ മരിച്ചു. കൊല്ലം കണ്ണനല്ലൂര്‍ കുളപ്പാടം പരേതനായ അലിയാരുകുഞ്ഞ് മുസ്ലിയാരുടെ മകന്‍ അബ്ദു റഹീം മുസ്ലിയാര്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പ്രാര്‍ഥന കഴിഞ്ഞ് താമസസ്ഥലത്ത് വെച്ച് ഇരിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
Aster mims 04/11/2022

Malayali Died | ഹജ്ജ് കര്‍മത്തിന് ഭാര്യയോടൊപ്പം സഊദിയിലെത്തിയ മലയാളി മദീനയില്‍ മരിച്ചു

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുമങ്ങാട്, വാമനപുരം, ചടയമംഗലം, പഴയാറ്റിന്‍കുഴി, പരവൂര്‍, ഇടവ, ഓയൂര്‍ എന്നിവിടങ്ങളില്‍ ഖത്വീബ് ആയും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍ കണ്ണനല്ലൂര്‍ ചിഷ്തിയ മദ്റസയില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കി. ഭാര്യ: ഹബീബ. മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍. മരുമകള്‍: സൗമി.

Keywords: Malayali who came to Saudi Arabia for Hajj died in Madinah, Riyadh, News, Dead, Obituary, Hajj, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script