മലയാളി നഴ്‌സ് കുവൈത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു

 



കുവൈത്ത് സിറ്റി: (www.kvartha.com 14.05.2020) കൊവിഡ്-19 ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സാണ് കുവൈത്തില്‍ മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്.

ജാബീരിയ രക്തബാങ്കില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും.

മലയാളി നഴ്‌സ് കുവൈത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു

Keywords:  News, Gulf, Nurse, COVID19, Death, Hospital, Funeral, Malayali Nurse dies in Kuwait
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia