SWISS-TOWER 24/07/2023

സൗദി അറേബ്യയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജിസാന്‍ (സൗദി അറോബ്യ): (www.kvartha.com 18.09.15) സൗദി അറേബ്യയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫാറൂഖാണ് കൊല്ലപ്പെട്ടത്. തായലക്കളത്തില്‍ മമ്മുഫഫാത്തിമ ദമ്പതികളുടെ മകനാണ് ഫാറൂഖ്.
യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജിസാനിലാണ് മിസൈല്‍ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ മറ്റൊരു മലയാളിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴരമണിയോടെയാണ്  സംഭവം. അതിര്‍ത്തിയില്‍ നിന്നും പത്ത് കീലോമീറ്റര്‍ മാറി സാംത ആശുപത്രിക്ക് സമീപത്തുള്ള ഫാമിലി കോമ്പൌണ്ടിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ രണ്ട് ബംഗ്ലാദേശികളും ഉള്‍പ്പെട്ടതായും വിവരമുണ്ട്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ജിസാനില്‍ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു മരിച്ച ഫാറൂഖ്. ഭാര്യയും മക്കളും ഇവിടെത്തന്നെയാണ് താമസം.  ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (JALA) എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയാണ്  മരിച്ച ഫാറൂഖ്.

സൗദിയുടെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജിസാനിലെ സൈനിക ക്യാംപ് ഹൂതി വിമതര്‍
പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫരീദാ സൈനിക ക്യാംപ് പിടിച്ചെടുത്ത വിമതര്‍ സൈനിക വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച സൗദി സഖ്യസേന യമനില്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാരാണ് ആക്രമണത്തിനിരയായത്. മറ്റുള്ളവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ യമനിലെ ഹുദൈദയിലാണ് ആക്രമണമുണ്ടായത്. അതിനുമുന്‍പ്, മആരിബില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 55 യുഎഇ സൈനികരും അഞ്ച് ബഹ്‌റൈന്‍ സൈനികരും മരിച്ചിരുന്നു.

സൗദി അറേബ്യയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു


Also Read:
പയ്യന്നൂര്‍ രാമന്തളിയില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം: ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകര്‍ത്തു, ഹര്‍ത്താല്‍ പൂര്‍ണം
Keywords:  Malayali killed in Saudi following a missile attack, Kochi, Media, Report, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia