Expatriate Died | പെട്രോളിയം ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെ സ്ഫോടനം; പ്രവാസിക്ക് ദാരുണാന്ത്യം
Jun 17, 2023, 13:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) പെട്രോളിയം ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് ദാരുണമായി മരിച്ചത്. അല്‍ യമാമ കംപനിയിലെ ഗാരേജിലെ വെല്‍ഡറായിരുന്നു ഇദ്ദേഹം.
ടാങ്കിന്റെ ചോര്‍ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. റിയാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മുസാഹ് മിയയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. അറാംകോയില്‍ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍, ചോര്‍ചയെ തുടര്‍ന്ന് വര്‍ക് ഷോപിലെത്തിച്ചു. വെല്‍ഡ് ചെയ്യാന്‍ മുറിക്കുന്നതിനിടെ ചെയ്യുന്നതിനിടെ സ്ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബില്‍ഡിംഗിന്റെ മുകളിലേക്ക് തെറിച്ചുവീണ മൃതദേഹം പൊലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഹ് മിയ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Keywords: News, Gulf, Gulf-News, Accident-News, Malayali, Expatriate, Died, Accidental Death, Oil Tank Explosion, Malayali expatriate died as Oil tank explosion accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

