Expat Died | ആശുപത്രിയിലായിട്ട് 18 ദിവസം; മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

 


മനാമ: (www.kvartha.com) മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാര്‍ (47) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. 
കഴിഞ്ഞ 18 ദിവസമായി സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അല്‍ വാജിഹ് ട്രാന്‍സ്‌പോര്‍ട് കംപനിയില്‍ ജീവനക്കാരനായിരുന്നു. 30 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്ന സാലി നിസാര്‍, ഭാര്യയും മക്കളും ഉള്‍പെടുന്ന കുടുംബത്തോടൊപ്പമാണ് ബഹ്‌റൈനില്‍ താമസിച്ചിരുന്നത്. 

മകള്‍ നസിയ നിസാര്‍ ഏഷ്യന്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കംപനി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കുന്നു.

Expat Died | ആശുപത്രിയിലായിട്ട് 18 ദിവസം; മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു


Keywords:  News, Gulf, Gulf-News, Obituary, Obituary-News, Expatriate, Died, Hospital, Treatment, Bahrain, Malayali expat who was hospitalised in Bahrain due to stroke died. 

 

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia