ഹൃദയാഘാതം; പ്രവാസി മലയാളിയെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

റിയാദ്: (www.kvartha.com 16.04.2020) ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയിലെ തബൂക്കില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കരവല്ലൂര്‍ സ്വദേശി ബിജു പിള്ള(55)യാണ് മരിച്ചത്. തൈമയിലെ ജനറല്‍ ഹോസ്പിറ്റല്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനും മലയാളി സമൂഹ കൂട്ടായ്മ പ്രവര്‍ത്തകനുമായിരുന്നു.

ഹൃദയാഘാതം; പ്രവാസി മലയാളിയെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബുധനാഴ്ച ഡ്യൂട്ടിക്ക് കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തൈമ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ബിജുവിന്റെ മാതാവ്: ലീലാമ്മ. റിയാദിലുള്ള സഹോദരന്‍ എത്തിയ ശേഷം മരണാനന്തര നടപടികള്‍ നടത്തും.

Keywords:  News, Gulf, Riyadh, Saudi Arabia, Death, Malayalees, Hospital, Funeral, Malayali Expat Found Dead in Room Due to Heart Attack
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia