പ്രവാസി മലയാളി സഊദി അറേബ്യയില്‍ ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു
Oct 26, 2021, 10:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 26.10.2021) പ്രവാസി മലയാളി സഊദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകന് കൊടവണ്ടി സിദ്ധീഖ്(49) ആണ് മരിച്ചത്. തെക്കന്‍ സൗദിയിലെ ജിസാന്‍ സമീപം സാംതയിലാണ് മരിച്ചത്.

സ്വകാര്യ റസ്റ്റോറന്റില്‍ ജീവനക്കാരനായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും സിദ്ധീഖ് ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെ ഹൃദായാഘാതമുണ്ടായി മരണപ്പെടുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. സാംത ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സഊദിയില്‍ തന്നെ ഖബറടക്കും.
മാതാവ്: ആയമ്മ, ഭാര്യ: അസ്മാബി, മൂന്ന് മക്കളുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.