റാസല്‍ഖൈമയിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി മരിച്ചു; ദുരന്തമുണ്ടായത് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റെടുത്ത ശേഷം

 


ADVERTISEMENT

റാസല്‍ഖൈമ: (www.kvartha.com 11.09.2019) റാസല്‍ഖൈമയിലെ അല്‍ഗൈലില്‍ ബൈക്കപകടത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ കല്ലൂര്‍ അക്കരക്കാരന്‍ വീട്ടില്‍ കുട്ടന്‍- സുഭദ്ര ദമ്പതികളുടെ മകന്‍ സുനില്‍ (44) ആണ് മരിച്ചത്. അല്‍സെനൊനു ബില്‍ഡിംഗ് മെയ്ന്റനന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെയാണ് മരണം തട്ടിയെടുത്തത്. നാട്ടിലേക്കുള്ള ടിക്കറ്റുമെടുത്തിരുന്നു.

തിരുവോണത്തിന് വീട്ടിലെത്തുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. നേരത്തെ സുഹൃത്തുക്കളുമൊത്ത് സ്വന്തമായി ബിസിനസ് നടത്തിയിരുന്നു. ഭാര്യ: സന്ധ്യ സുനില്‍.

റാസല്‍ഖൈമയിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി മരിച്ചു; ദുരന്തമുണ്ടായത് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റെടുത്ത ശേഷം

Keywords:  News, Gulf, Death, bike, Accident, Flight, Ticket, onam, Malayali died in Ras Al Khaimah
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia