സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 25.03.2020) സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സലിം മാട്ടറ (61)യാണ് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 32 വര്‍ഷമായി കുടുംബത്തോടൊപ്പം ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം നിസാന്‍ സ്‌പെയര്‍ പാട്‌സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

എം ഇ എസ്, കൈരളി തുടങ്ങിയ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പിതാവ്: മുഹമ്മദ് മാട്ടറ, മാതാവ്: ബീബിമാള്‍, ഭാര്യ: ആഇഷാബി, മക്കള്‍: നൂറ, ലൈല, ആമിര്‍, ജിസ്മ. നഹാസ് (ദുബൈ), ഹിജാസ് (ബഹ്‌റൈന്‍) എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: സൈഫു, സുഹൈല്‍, റുബീന, ആസ്യ.

Keywords:  Malayali died due to cardiac arrest at residence in Saudi Arabia, Riyadh, News, Dead, Dead Body, Hospital, Family, Children, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia