SWISS-TOWER 24/07/2023

ഒമാനില്‍ വാഹനാപകടം: തിരുവനന്തപുരത്തെ ദമ്പതികള്‍ മരിച്ചു

 


ADVERTISEMENT

മസ്‌ക്കറ്റ്: (www.kvartha.com 24.01.2015) ഒമാനില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ഒമാന്‍ സോഹാര്‍ റൂട്ടില്‍ ഉണ്ടായ വാഹനാപകടത്തിലാണ് തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ട് സ്വദേശികളായ ജോസ് ചാക്കോ ഭാര്യ മറിയാമ്മ ജോസ് എന്നിവര്‍ മരിച്ചത്.

ഒമാനില്‍ വാഹനാപകടം: തിരുവനന്തപുരത്തെ ദമ്പതികള്‍ മരിച്ചുമസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇവരുടെ മകന്‍ ജിമ്മിയെ പരിക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്‌ക്കറ്റ് വാദി കബീറില്‍ അലൂമിനിയം വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ജോസും കുടുംബവും മകളുടെ വിവാഹാവശ്യത്തിനായി അടുത്തിടെ നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്‌ക്കറ്റില്‍ തിരിച്ചെത്തിയത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മനുഷ്യക്കടത്തെന്ന് സംശയം: യുവാവ് അറസ്റ്റില്‍, സ്ത്രീ കസ്റ്റഡിയില്‍
Keywords:  Malayali Couples died in car accident at Oman, Thiruvananthapuram, Natives, Vehicles, Wife, Son, Family, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia