Investigation | സൗദിയിൽ താമസസ്ഥലത്ത് മലയാളി ദമ്പതികൾ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

 
malayali couple found dead in saudi residence police invest
malayali couple found dead in saudi residence police invest

Representational image generated by Meta AI

● പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
● ശരത് നാലു വർഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പ് പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നു. 

ബുറൈദ: (KVARTHA) മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഈ ദുരൂഹ സംഭവം ഉണ്ടായത്. ശരത് തൂങ്ങി മരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 

ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്ലാറ്റിലേക്ക് പോകുകയും, പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണങ്ങളൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലംബിങ് ജോലി ചെയ്ത് വരികയായിരുന്ന ശരത് നാലു വർഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പ് പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മണിയനാചാരിയാണ് ശരതിൻറ പിതാവ്. 
കൊല്ലം മാന്തോപ്പില്‍ അക്ഷരനഗർ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥൻ, തങ്കം ദമ്ബതികളുടെ മകളാണ് പ്രീതി. 
സഹോദരങ്ങള്‍: പ്രവീണ്‍, പ്രിയ. 
കനിവ് ജീവകാരുണ്യ കൂട്ടായ്മ മരണാനന്തര നടപടികൾക്കായി രംഗത്തുണ്ട്.

#SaudiTragedy #MalayaliCouple #ExpatriateLife #KeralaNews #Buraidah #PoliceInvestigation


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia