ഖത്തറില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

 


ADVERTISEMENT

ദോഹ: (www.kvartha.com 02.05.2020) ഖത്തറില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം തവനൂര്‍ അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) ആണ് ജീവനൊടുക്കിയത്. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാപ്ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു.

മാനസിക വിഷമതകളാണ് പ്രിയേഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നുവെന്നും ഇതിനിടെയിലാണ് മരണമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ചെറയാട്ടുവളപ്പില്‍ അപ്പുവിന്റെയും രമണിയുടേയും മകനാണ്. ഭാര്യ-രഞ്ജു കളപ്പുരയില്‍.

ഖത്തറില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Keywords: Malayali commits suicide in Qatar, Doha, News, Qatar, Hang Self, Dead Body, Malappuram, Malappuram Native, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia