പ്രമുഖ വ്യവസായിയും ജുബൈലിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായ തൃശൂര്‍ സ്വദേശി സൗദിയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

ജുബൈല്‍: (www.kvartha.com 08.07.2020) പ്രമുഖ വ്യവസായിയും ജുബൈലിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായ തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജന്‍ (65) അസുഖത്തെ തുടര്‍ന്ന് മരിച്ചു. ജുബൈല്‍ മുവാസാത്ത് ആശുപത്രിയില്‍ പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1982 മുതല്‍ ജുബൈലില്‍ പ്രവാസിയായ ഇദ്ദേഹം റീഗല്‍ എന്ന പേരില്‍ ഹോട്ടല്‍ ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് മക്കളെ ഏല്‍പ്പിച്ച് രണ്ടു വര്‍ഷം മുമ്പ് വിശ്രമ ജീവിതം നയിക്കുന്നതിന് നാട്ടില്‍ പോയ ഇദ്ദേഹം കൊറോണ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് ജുബൈലില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ മാസം ആറിനു നാട്ടില്‍ പോകാന്‍ അദ്ദേഹത്തിനും ഭാര്യക്കും വിമാന ടിക്കറ്റ് എടുത്തിരുന്നു.

പ്രമുഖ വ്യവസായിയും ജുബൈലിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായ തൃശൂര്‍ സ്വദേശി സൗദിയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്, അര്‍ഹതപ്പെട്ടവര്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് ജുബൈലിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ക്രൈസിസ് മാനേജ്‌മെന്റിന് ആ ടിക്കറ്റുകള്‍ സംഭാവന നല്‍കുകയാണുണ്ടായത്.

ഇദ്ദേഹം ബിസിനസ് നടത്തുന്ന മേഖലക്ക് മലയാളികള്‍ രാജന്‍ഗല്ലി എന്നാണു വിളിച്ചിരുന്നത്. മലയാളികള്‍ക്കിടയില്‍ അത്രയും സ്വാധീനമുണ്ടായിരുന്ന വ്യക്തിയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന് ജുബൈലിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ഭാര്യ: ലളിത, മക്കള്‍: പ്രണല്‍, പ്രജില്‍, ജിത്തു. മക്കളും മരുമക്കളും ഒന്നിച്ച് താമസിക്കാന്‍ വീണ്ടും ജുബൈലില്‍ എത്തിയ ഇദ്ദേഹത്തെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

Keywords:  Malayali businessman died in saudi due to corona, News, Health, Health & Fitness, Hospital, Treatment, Business Man, Dead, Malayalees, Gulf, Saudi Arabia, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia