മലയാളി നവവരന്‍ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റിയാദ്: (www.kvartha.com 31.10.2019) വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദിലെ ഒരു സ്വകാര്യ സോഫാനിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനാണ് ഇരുപത്തിയാറുക്കാരനായ സുബൈര്‍.

വിവാഹത്തിന് വേണ്ടി നാട്ടിലേക്ക് പോയ സുബൈര്‍ രണ്ടാഴ്ച മുമ്പാണ് സൗദി അറേബ്യയിലേക്ക് തിരിച്ചെത്തിയത്. ബുധനാഴ്ച വൈകീട്ടോടെയാണ് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹറാജിലെ മുറിയില്‍ സുബൈര്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. മൃതദേഹം റിയാദില്‍ ഖബറടക്കും.

മൂസ- ആയിശ ദമ്പതികളുടെ മകനാണ് സുബൈര്‍. ഭാര്യ: ഹിബ. ആശിഖ്, മുനീര്‍, ശരീഫ സഹല എന്നിവര്‍ സഹോദരങ്ങള്‍.

മലയാളി നവവരന്‍ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Gulf, Riyadh, Grooms, Marriage, Dead, Malayalyee, Malayalee Youth Found Dead in Saudi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script