കൊവിഡ് ബാധിച്ച് പത്തനംതിട്ട അധ്യാപിക അബുദാബിയില്‍ മരിച്ചു; ആദരസൂചകമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു

 


ADVERTISEMENT

അബുദബി: (www.kvartha.com 30.04.2020) അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി അധ്യാപിക മരിച്ചതിനെ തുടര്‍ന്ന് ആദരസൂചകമായി ഇന്ത്യന്‍ സ്‌കൂളിലെ ഇ-ക്ലാസുകള്‍ റദ്ദാക്കി. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) ബുധനാഴ്ച വൈകീട്ടോടെ മരിച്ചത്. 12-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇ-ക്ലാസുകളാണ് വ്യാഴാഴ്ച നിര്‍ത്തിവെച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നീരജ് ഭാര്‍ഗവ പറഞ്ഞു.

കൊവിഡ് ബാധിച്ച് പത്തനംതിട്ട അധ്യാപിക അബുദാബിയില്‍ മരിച്ചു; ആദരസൂചകമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു

അബുദബി ഇന്ത്യന്‍ സ്‌കൂളിലെ സീനിയര്‍ ഇംഗ്ലീഷ് ടീച്ചറാണ് പ്രിന്‍സി റോയ് മാത്യു. ഒരാഴ്ച മുമ്പാണ് പ്രിന്‍സിക്ക് പനിബാധിച്ചത്. ശ്വാസതടസ്സവും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് സാമുവല്‍ പറഞ്ഞു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. കുടുംബാംഗങ്ങള്‍ക്കൊന്നും നിലവില്‍ പ്രശ്‌നമില്ലെന്നും സാമുവല്‍ അറിയിച്ചു.

Keywords:  News, Gulf, Abu Dhabi, Teacher, Death, School, COVID19, Malayalee teacher of Abu Dhabi Indian School dies of COVID-19
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia