നാട്ടിലേക്ക് മടങ്ങാന്‍ ടികെറ്റെടുത്ത് കാത്തിരിക്കുന്നതിനിടെ മലയാളി യുവാവ് അല്‍ഹസയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Jul 14, 2021, 16:55 IST
അല്‍ഹസ: (www.kvartha.com 14.07.2021) നാട്ടിലേക്ക് മടങ്ങാന്‍ ടികെറ്റെടുത്ത് കാത്തിരിക്കുന്നതിനിടെ മലയാളി യുവാവ് അല്‍ഹസയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനായ സനീഷ് പി (38) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ ടികെറ്റ് എടുത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി, അല്‍ഹസയില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു സനീഷ്. ചൊവ്വാഴ്ച വൈകുന്നേരം സനീഷിന്റെ മുറിയിലെത്തിയ സഹപ്രവര്‍ത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്നനിലയില്‍ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്.
നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ സനയ്യ യൂനിറ്റ് മെമ്പറും സജീവപ്രവര്‍ത്തകനുമായിരുന്നു. എല്ലാവരുമായും സൗഹൃദം പുലര്‍ത്തിയിരുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സനീഷ്.
സനീഷിന്റെ ആകസ്മിക നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സനീഷിന് ആദരാഞ്ജലികള്‍ അര്‍പിയ്ക്കുന്നതിനോടൊപ്പം, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആ കുടുംബത്തിന് ഉണ്ടായ ദുഃഖത്തില്‍ നവയുഗം പങ്കുചേരുന്നതായി കേന്ദ്രകമിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും, ആക്റ്റിങ് സെക്രടെറി ദാസന്‍ രാഘവനും അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനായി നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു വരുന്നു. അല്‍ഹസയില്‍ തന്നെയുള്ള സജീഷിന്റെ ഒരു ബന്ധുവും ഈ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ട്.
Keywords: Malayalee died of a heart attack in Alhasa while waiting for a ticket to return home, Saudi Arabia, News, Malayalee, Dead, Palakkad, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.