നോമ്പു തുറന്ന ശേഷം റിയാദില്‍ ജോലി ചെയ്യുന്ന മകന്‍ പിതാവിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല; പരിശോധനയില്‍ കണ്ണൂര്‍ സ്വദേശിയെ മക്കയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

മക്ക: (www.kvartha.com 28.04.2020) കണ്ണൂര്‍ സ്വദേശിയെ മക്കയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി വണ്ണാന്റെമട്ട നളേറ്റില്‍ മുഹമ്മദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റിയാദില്‍ ജോലി ചെയ്യുന്ന മകന്‍ പിതാവിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കയിലുള്ള ശരീഫ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ദിവസം മുഹമ്മദിന് കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുവാന്‍ അനുവദിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് നോമ്പു തുറക്കാനുള്ള ഭക്ഷണം പരിചയക്കാര്‍ കൊണ്ട് നല്‍കിയിരുന്നു. നോമ്പു തുറന്ന ശേഷം റിയാദില്‍ ജോലിചെയ്യുന്ന മകന്‍ ഫോണ്‍ ചെയ്‌തെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നോമ്പു തുറന്ന ശേഷം റിയാദില്‍ ജോലി ചെയ്യുന്ന മകന്‍ പിതാവിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല; പരിശോധനയില്‍ കണ്ണൂര്‍ സ്വദേശിയെ മക്കയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

നടപടിക്രമങ്ങള്‍ക്ക് കെ എം സി സി പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി വരുന്നു.

Keywords:  News, Gulf, Death, Father, Son, COVID19, Malayalee Died in Makkah
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia