കുവൈത്ത് സിറ്റി: (www.kvartha.com 26.04.2014) കുവൈത്തില്‍ രണ്ടു മലയാളികള്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മലപ്പുറം കൊളത്തൂര്‍ സ്വദേശി റാഷിദ് ജമലുല്ലൈലി തങ്ങള്‍, ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ശാര്‍ങധരന്‍ എന്നിവരാണ് മരിച്ചത്. കുവൈറ്റില്‍ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന കരാര്‍ തൊഴിലാളികളാണ് ഇരുവരും.
വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ സുലൈബിയ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച പണം എ ടി എമ്മില്‍ നിക്ഷേപിക്കാനെത്തിയതായിരുന്നു ഇവര്‍. പണം നിക്ഷേപിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു .
ഇവരുടെ കൈവശമുള്ള പണം അപഹരിക്കാനായിരിക്കും കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം . ശാര്‍ങധരന്‍ സംഭവസ്ഥലത്തു വെച്ചും ജമലുല്ലൈലി തങ്ങള്‍ ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍
സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റിലുള്ള ബന്ധുക്കളും സൂഹൃത്തുക്കളും അറിയിച്ചു.
Also Read:
9-ാം ക്ലാസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
Keywords: Strangers, Kuwait, Gun attack, Malappuram, Natives, Police, Hospital, Dead Body, ATM, Gulf.
വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ സുലൈബിയ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച പണം എ ടി എമ്മില്‍ നിക്ഷേപിക്കാനെത്തിയതായിരുന്നു ഇവര്‍. പണം നിക്ഷേപിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു .
Rashid |
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍
സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റിലുള്ള ബന്ധുക്കളും സൂഹൃത്തുക്കളും അറിയിച്ചു.
9-ാം ക്ലാസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
Keywords: Strangers, Kuwait, Gun attack, Malappuram, Natives, Police, Hospital, Dead Body, ATM, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.