Missing | മലപ്പുറം സ്വദേശിയെ റിയാദില്‍ കാണാതായി; ജോലി ചെയ്യുന്ന കടയില്‍നിന്ന് പുറത്തിറങ്ങിയശേഷം പിന്നീട് വിവരമില്ലെന്ന് സ്‌പോണ്‍സര്‍

 


റിയാദ്: (www.kvartha.com) മലപ്പുറം സ്വദേശിയെ  കാണാതായി. മലപ്പുറം അരിപ്ര മാമ്പ്ര സ്വദേശി ഹംസത്തലിയെയാണ് ഈ മാസം 14 മുതല്‍ റിയാദില്‍ ജോലി ചെയ്യുന്ന കടയുടെ പരിസരത്തുനിന്ന് കാണാതായതെന്നാണ് പരാതി. റിയാദ് നസീമിലെ ബഖാലയിലാണ് ഹംസത്തലി ജോലി ചെയ്തിരുന്നത്. ഇവിടെനിന്ന് ഉച്ചക്ക് പുറത്തിറങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല.

Missing | മലപ്പുറം സ്വദേശിയെ റിയാദില്‍ കാണാതായി; ജോലി ചെയ്യുന്ന കടയില്‍നിന്ന് പുറത്തിറങ്ങിയശേഷം പിന്നീട് വിവരമില്ലെന്ന് സ്‌പോണ്‍സര്‍

സ്പോണ്‍സര്‍ പൊലീസിലും ഇന്‍ഡ്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും സംസാരത്തിനിടെ ഫോണ്‍ കട്ടാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാദിലെ എക്സിറ്റ് 15 ലെ നസീമിലെ ശാറ ഹംസയിലായിരുന്നു താമസം.

റിയാദ് കെ എം സി സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ഇന്‍ഡ്യന്‍ എംബസിയുടെ അനുമതിയോടെ പൊലീസിലും മറ്റും അന്വേഷണം നടത്തിവരുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00966 559394657, 00966 572524534, 00966 545034213 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കാന്‍ സാമൂഹികപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

Keywords: Malappuram native goes missing in Saudi Riyadh, Riyadh, News, Missing, Malappuram Native, Complaint, Saudi Arabia, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia