KT Jaeel | 'രണ്ടുനാട്, രണ്ട് രീതികൾ'; അബൂദബി ക്ഷേത്ര ഉദ്‌ഘാടനത്തിന് എത്തിയ സന്യാസിവര്യനെ വിമാനത്താവളത്തിൽ അധികൃതർ സ്വീകരിച്ചത് ഇങ്ങനെ; ഹൃദ്യമായ ദൃശ്യങ്ങൾ പങ്കുവെച്ച് കെ ടി ജലീൽ

 


മലപ്പുറം: (KVARTHA) അബൂദബിയിലെ ക്ഷേത്ര (Hindu BAPS Mandir) ഉദ്ഘാടനം ഫെബ്രുവരി 14ന് നടക്കാനിരിക്കെ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ സന്യാസിവര്യനെ അബൂദബി വിമാനത്താവളത്തിൽ അധികൃതർ സ്വീകരിക്കുന്നതിന്റെ ഹൃദ്യമായ ദൃശ്യങ്ങൾ പങ്കുവെച്ച് കെ ടി ജലീൽ എംഎൽഎ. ഔദ്യോഗിക പദവികൾ ഒന്നുമില്ലാത്ത മഹന്ത് സ്വാമി മഹാരാജിനെ 'ഹിസ് ഹോളിനെസ്' എന്നാണ് എയർപോർട് അതോറിറ്റി കെട്ടിയ ബാനറിൽ അഭിസംബോധന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു. വ്യവസായ പ്രമുഖൻ എംഎ യൂസഫലിയേയും കൂടെ കാണാം.

KT Jaeel | 'രണ്ടുനാട്, രണ്ട് രീതികൾ'; അബൂദബി ക്ഷേത്ര ഉദ്‌ഘാടനത്തിന് എത്തിയ സന്യാസിവര്യനെ വിമാനത്താവളത്തിൽ അധികൃതർ സ്വീകരിച്ചത് ഇങ്ങനെ; ഹൃദ്യമായ ദൃശ്യങ്ങൾ പങ്കുവെച്ച് കെ ടി ജലീൽ

ഉത്തരാഖണ്ഡിൽ ഒരു പള്ളി ഇമാമിനെ ക്രൂരമായി മർദിച്ച് 'ജയ് ശ്രീറാം' വിളിപ്പിക്കാൻ സംഘികൾ ശ്രമിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ഇതോടൊപ്പം ചേർത്ത് വായിക്കണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 'ആരെക്കൊണ്ടും ഇടിച്ചും തൊഴിച്ചും 'അല്ലാഹു അക്ബർ' വിളിപ്പിക്കാത്ത, ഒരൊറ്റ ഹൈന്ദവ പൗരൻ പോലുമില്ലാത്ത യുഎഇയുടെ മണ്ണിൽ ഉയരുന്ന മഹാക്ഷേത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. രണ്ടുനാട്, രണ്ടു രീതികൾ', കെ ടി ജലീൽ കുറിച്ചു.

അബൂദബി സർകാർ സൗജന്യമായി നൽകിയ 25 ഏകർ സ്ഥലത്താണ് ക്ഷേത്രം പണിതിരിക്കുന്നത്. ദുബൈ - അബൂദബി ഹൈവേയിലെ അബൂ മുറൈഖയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. യുഎഇ ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



Keywords: News, Kerala, Malappuram, Mahant Swami Maharaj, Abu Dhabi Airport, KT Jaeel,  Mahant Swami Maharaj Accorded Traditional Arabic 'State Guest' Welcome.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia