പെരുന്നാളിന് ശേഷം എഞ്ചനീയര്‍മാര്‍ മുതല്‍ സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരെ ജോലി നഷ്ടമാകും; സ്വദേശി വല്‍ക്കരണം ഊര്‍ജ്ജിതമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 22.05.2020) ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗം കൂടിയായാണ് നടപടി. കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന അന്‍പത് ശതമാനം വിദേശികളെ പിരിച്ചു വിടാന്‍ മന്ത്രി വലിദ് അല്‍ ജാസിം ഉത്തരവിട്ടത്.

പെരുന്നാളിന് ശേഷം എഞ്ചനീയര്‍മാര്‍ മുതല്‍ സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരെ ജോലി നഷ്ടമാകും; സ്വദേശി വല്‍ക്കരണം ഊര്‍ജ്ജിതമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു. എഞ്ചനീയര്‍മാര്‍, നിയമവിദഗ്ദര്‍, സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കടക്കം ജോലി നഷ്ടമാകും. പെരുന്നാളിന് ശേഷമാകും ഒഴിവാക്കല്‍ നടപടി ആരംഭിക്കുക. നിലനിര്‍ത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം.

പുതിയതായി വിദേശികളെ മുന്‍സിപ്പാലിറ്റിയില്‍ നിയമിക്കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.

Keywords:  News, Gulf, Kuwait, Job, Engineers, Secretariat, Eid-Al-Fithr-2020, Loss of work; Kuwait Municipality Encouraging Indigenous 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia