ഉംറയ്ക്കെത്തിയ 'യുവതി'യുടെ ചിത്രത്തെചൊല്ലി വിവാദം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉംറയ്ക്കെത്തിയ 'യുവതി'യുടെ ചിത്രത്തെചൊല്ലി വിവാദം
മക്ക: വിശ്വാസികളുടെ പുണ്യകര്‍മ്മമായ ഉംറ നിര്‍വഹിക്കാനെത്തിയ 'യുവതി'യുടെ ചിത്രത്തെചൊല്ലി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചൂടന്‍ ചര്‍ച്ച. റമസാന്‍ മാസത്തെ ആദ്യ ദിനത്തില്‍ മക്കയിലെത്തിയ 'യുവതി' ശരിയായ വസ്ത്രധാരണം നടത്താത്തതാണ്‌ ചര്‍ച്ചയായിരിക്കുന്നത്.

ചിത്രം വിവാദമായതോടെ ഉം റയ്ക്കെത്തിയത് യുവതിയല്ല, മറിച്ച് മുടി നീട്ടിവളര്‍ത്തിയ യുവാവാണെന്ന്‌ ഗള്‍ഫ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത്. ആഫ്രിക്കയില്‍ നിന്നുമെത്തിയ യുവാവിന്റെ ചിത്രം സ്ത്രീയുടേതാണെന്ന്‌ പലരും തെറ്റിദ്ധരിച്ചതാണ്‌ വിവാദത്തിന്‌ കാരണമായതെന്നും ഇവര്‍ പറഞ്ഞു. 

വിവാദ ചിത്രത്തിലേത് സ്ത്രീയാണെന്ന്‌ തെറ്റിദ്ധരിച്ച് യുവതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വാര്‍ത്ത പുറത്തുവന്നതോടെ വിവാദത്തിന്‌ താല്‍ക്കാലികമായി തിരശീല വീണു.

Keywords:  Controversy, Gulf, Saudi Arabia, Woman, Makkah   
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia