Lionel Messi | ഖത്വര്‍ ലോക കപിനൊരുങ്ങാന്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി അബൂദബിയിലെത്തി
Nov 14, 2022, 21:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com) ഖത്വര്‍ ലോക കപിനൊരുങ്ങാന്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി അബൂദബിയിലെത്തി. ഫ്രഞ്ച് ലീഗിലെ പി എസ് ജി-ഓക്‌സിയോണ്‍ മത്സരത്തിനുശേഷമാണ് മെസ്സി അബൂദബിയില്‍ പറന്നിറങ്ങിയത്. മെസ്സിയെ കൂടാതെ ഡി പോള്‍, മൊളിന, ജുവാന്‍ ഫോയ്ത്, ജൂലിയന്‍ അല്‍വാരസ്, ജിറോണിമോ റുള്ളി എന്നിവരും എത്തിയിട്ടുണ്ട്.
മറ്റ് ടീം അംഗങ്ങള്‍ നേരത്തെ തന്നെ അബൂദബിയിലെത്തി പരിശീലനം തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ അബൂദബി അല്‍ നഹ് യാന്‍ സ്‌റ്റേഡിയത്തില്‍ മെസ്സിയും സംഘവും പരിശീലനത്തിനിറങ്ങും.
Keywords: Lionel Messi-led Argentina train in Abu Dhabi ahead of Fifa World Cup, Abu Dhabi, News, Football Player, Leonal Messi, Trending, Gulf, World.
മറ്റ് ടീം അംഗങ്ങള്‍ നേരത്തെ തന്നെ അബൂദബിയിലെത്തി പരിശീലനം തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ അബൂദബി അല്‍ നഹ് യാന്‍ സ്‌റ്റേഡിയത്തില്‍ മെസ്സിയും സംഘവും പരിശീലനത്തിനിറങ്ങും.
കാണികള്‍ക്ക് ടികറ്റെടുത്ത് പരിശീലനം കാണാന്‍ അവസരമുണ്ട്.
മത്സരദിവസത്തെ ടികറ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഷെഡ്യൂള്‍ ചെയ്ത പരിശീലന സമയമായ വൈകുന്നേരം ആറുമണിക്ക് മുമ്പ് തന്നെ അല്‍ നഹ് യാന്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു.
16ന് യുഎഇ ടീമുമായി മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തില്‍ പരിശീലന മത്സരം നടക്കും. അന്ന് രാത്രിയോ 17ന് രാവിലെയോ ടീം ഖത്വറിലേക്ക് തിരിക്കും.
Keywords: Lionel Messi-led Argentina train in Abu Dhabi ahead of Fifa World Cup, Abu Dhabi, News, Football Player, Leonal Messi, Trending, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.