നിയമ ലംഘകര്‍ക്ക് അഭയവും ബിനാമി ബിസിനസിനു സഹായിക്കുകയും ചെയ്ത സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ചു
Apr 23, 2015, 16:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ് : (www.kvartha.com 23/04/2015) നിയമ ലംഘകരായ വിദേശികള്‍ക്ക് കൂട്ട് നില്‍ക്കുകയും സഹായിക്കുകയും ചെയ്ത സ്വദേശികള്‍ക്ക് ജവാസാത്ത് അതോറിറ്റിയുടെ കീഴിലുള്ള പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷ വിധിച്ചു. നിയമ ലംഘകര്‍ക്ക് സഹായം ചെയ്ത കേസില്‍ 11 സൗദി പൗരന്മാര്‍ക്കെതിരെയാണു വിധി പുറപ്പെടുവിച്ചത്.
നുഴഞ്ഞ് കയറ്റക്കാരും ബിനാമി ബിസിനസിലേര്‍പ്പെട്ടവരുമായ വിദേശികള്‍ക്ക് യാത്രാ സൗകര്യവും അഭയവും ബിനാമി ബിസിനസ് നടത്തുന്നതിനടക്കമുള്ള സഹായവും ചെയ്തു കൊടുത്തുവെന്നതായിരുന്നു കുറ്റം. പിഴക്കും തടവിനും പുറമേ പ്രതികളുടെ പേരും വിധിച്ച ശിക്ഷയും പ്രതികളുടെ ചെലവില്‍ തന്നെ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ വാഹനങ്ങള്‍ കണ്ടു കെട്ടാനും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിധിച്ചിട്ടുണ്ട്.
അതേ സമയം നിയമ ലംഘനം നടത്തിയ 5000 ത്തോളം വിദേശികളെ കഴിഞ്ഞ മാസം തബൂക്കില്‍ നടത്തിയ റെയ്ഡുകളില്‍ അറസ്റ്റ് ചെയ്തതായി തബൂക്ക് പോലീസ് വാക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് ബിന്‍ കാമില്‍ അല്‍ റഷീദി പറഞ്ഞു.
രണ്ടാം ഘട്ട റെയ്ഡ് രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിലും ശക്തമായി തുടരുന്നുണ്ട്. ബിനാമി ബിസിനസുകള്‍ നടത്തുന്നവരും , ഇഖാമ കൈ വശം വെക്കാത്തവരും, സ്‌പോണ്‍സര്‍ മാറി ജോലി ചെയ്തവരും, ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ അല്ലാതെ ജോലി ചെയ്തവരുമെല്ലാം പിടിയിലായവരില്‍ ഉള്‍പ്പെടും.

Also Read:
പാല്‍ കൊടുക്കുന്നതിനിടെ അമ്മയുടെ കൈയില്‍ നിന്നും 11 മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു
Keywords: Riyadh, Case, Law, Business, Media, Police, Raid, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.