Dubai RTA | തൊഴിലാളി ദിനത്തില്‍ ദുബൈ ഗ്ലോബല്‍ വിലേജിലേക്ക് തൊഴിലാളികള്‍ക്ക് വിനോദ യാത്രയൊരുക്കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി
May 2, 2023, 16:14 IST
-ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് തൊഴിലാളികള്‍ക്ക് ദുബൈ ഗ്ലോബല്‍ വിലേജിലേക്ക് (Dubai Global Village) വിനോദ യാത്രയൊരുക്കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (RTA). നൂറ്റി അമ്പത് തൊഴിലാളികള്‍ക്ക് ഗ്ലോബല്‍ വിലേജ് പര്യടനം ഒരുക്കുകയും സൗജന്യ നോല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. തൊഴിലാളികള്‍ മള്‍ടി കള്‍ചറല്‍ പാര്‍ക് ആസ്വദിച്ചു, പവലിയനുകളിലും ഷോപിംഗ് മോളുകളിലും ചുറ്റിക്കറങ്ങി, വിനോദ പരിപാടികള്‍ ആവോളം ആസ്വദിച്ചു. അതേസമയം ഗ്ലോബല്‍ വിലേജ് സീസണിന്റെ വാതായനങ്ങള്‍ മെയ് ഒന്നിന് പുലര്‍ചെ രണ്ട് മണിക്ക് അടച്ചു, 2023 ഒക്ടോബറില്‍ അടുത്ത സീസണുമായി മടങ്ങിവരും.
മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്ന മഹനീയ വേളയില്‍, അതോറിറ്റിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള തൊഴിലാളികളുടെ ശ്രമങ്ങളെ ആര്‍ടിഎ മുക്തകണ്ഠം പ്രശംസിക്കുകയും, ആദരിക്കുകയും ചെയ്തു. ജീവനക്കാരുടെ മികച്ച പ്രയത്നങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആര്‍ടിഎ, അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ ഇത്തരത്തില്‍ ആകര്‍ഷകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവ ഗുണമേന്മയുള്ള തൊഴില്‍ അന്തരീക്ഷം വര്‍ധിപ്പിക്കുകയും ജീവനക്കാരെ മികവ് പുലര്‍ത്താന്‍ ഉദ്യുക്തരാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
ഈ ഉദ്യമങ്ങള്‍ ആര്‍ടിഎയുടെ മൂല്യങ്ങളുടെയും ഓര്‍ഗനൈസേഷനിലെ എല്ലാ അംഗങ്ങള്‍ക്കും സുസ്ഥിരവും സന്തോഷകരവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള ദര്‍ശനത്തിന്റെ മകുടോദാഹരണങ്ങളാണ്.
പോയ വര്‍ഷം, 6,270 ജീവനക്കാരെയും കരാറുകാരെയും സ്മാര്‍ട് സേഫ്റ്റി ലൈസന്‍സ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. പരിശീലന ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തൊഴില്‍ നിലവാരത്തെക്കുറിച്ചും ആരോഗ്യം, സുരക്ഷ, പാരിസ്ഥിതിക രീതികള്‍ എന്നിവയുടെ പ്രയോഗത്തെക്കുറിച്ചും സമഗ്രമായ അവബോധം നല്‍കുന്നു. കൂടാതെ, ടീം വര്‍ക് ശക്തിപ്പെടുത്താനും ആരോഗ്യം, സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയോടുള്ള ഉത്തരവാദിത്തബോധം പരിപോഷിപ്പിക്കാനും പ്രോഗ്രാം ശ്രമിക്കുന്നു.

Keywords: UAE News, Dubai RTA, Labour Day, Dubai's Global Village, World News, Labour Day: 150 workers treated at Dubai's Global Village.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.