New Emir | കുവൈത് പുതിയ അമീറിനെ പ്രഖ്യാപിച്ചു; ലോകത്തെ ഏറ്റവും പ്രായമുള്ള കിരീടാവകാശിയായി ശൈഖ് മെശാല്‍ അല്‍ അഹ് മദ് അല്‍ ജാബര്‍ അല്‍ സബാഹ്
Dec 17, 2023, 12:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത് സിറ്റി: (KVARTHA) അന്തരിച്ച അമീര്‍ ശൈഖ് നവാഫ് അഹ് മദ് അല്‍ ജാബര്‍ അല്‍ സബാഹി(86)ന് പിന്നാലെ കുവൈത് പുതിയ അമീറിനെ പ്രഖ്യാപിച്ചു. 83 കാരനായ ശൈഖ് മെശാല്‍ അല്‍ അഹ് മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് പുതിയ കുവൈറ്റ് അമീര്‍.
ലോകത്തെ ഏറ്റവും പ്രായമുള്ള കിരീടാവകാശി എന്ന നിലയിലാണ് നേരത്തെ മുതല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും പ്രായമുള്ള 10 ഭരണാധികാരികളുടെ പട്ടികയിലേയ്ക്കാണ് പുതിയ അമീറായി ശൈഖ് മെശാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ഥാനമേറ്റെടുക്കുന്നത്.
കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റ് അമീറിന്റെ പിന്‍ഗാമിയായി ശൈഖ് മെശാല്‍ അല്‍ അഹ് മദ് അല്‍ ജാബര്‍ അല്‍ സബാഹ് അധികാരമേല്‍ക്കുമെന്ന് കുവൈത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് പ്രഖ്യാപിച്ചത്. താമസിയാതെ ശൈഖ് മെശാല്‍ അല്‍ അഹ് മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത് അമീറായി സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് റിപോര്‍ട്.
പരേതനായ ശൈഖ് നവാഫിന്റെ അര്‍ധസഹോദരനും 1921 മുതല്‍ 1950 വരെ കുവൈത് ഭരിച്ചിരുന്ന, കുവൈതിന്റെ പത്താമത്തെ ഭരണാധികാരി പരേതനായ ശൈഖ് അഹ് മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഏഴാമത്തെ മകനുമാണ് 1940-ല്‍ ജനിച്ച ശൈഖ് മെശാല്‍. അല്‍ സബാഹിന്റെ മരണത്തെത്തുടര്‍ന്ന് 2020 ഒക്ടോബര്‍ മുതല്‍ ശൈഖ് മെശാല്‍ കുവൈതിന്റെ കിരീടാവകാശിയാണ്.
1960-ല്‍ യുകെയിലെ ഹെന്‍ഡന്‍ പൊലീസ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം ശൈഖ് മെശാല്‍ കുവൈത് ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്നു. 1967 മുതല്‍ 1980 വരെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും രാജ്യത്തിന്റെ സുരക്ഷാ സേവനത്തിന്റെയും തലവനായി സേവനമനുഷ്ഠിച്ചു. 1990ലെ ഇറാഖിന്റെ കുവൈത് അധിനിവേശ സമയത്ത് ശൈഖ് മെശാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി.
2004-ല്‍, മന്ത്രി പദവിയില്‍ കുവൈത് നാഷണല്‍ ഗാര്‍ഡിന്റെ (കെഎന്‍ജി) ഡെപ്യൂടി ചീഫായി ശൈഖ് മെശാല്‍ നിയമിതനായി. കുവൈടിലെ ഏറ്റവും ശക്തമായ ആഭ്യന്തര പ്രതിരോധ പദവികളില്‍ ഒന്നാണ് ഡെപ്യൂടി ചീഫ്. കുവൈത് നാഷണല്‍ ഗാര്‍ഡിന്റെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു ശൈഖ് മെശാല്‍. ഭരണകാലത്ത്, ഏജന്‍സിയുടെ പരിഷ്‌കരണത്തിനും അഴിമതിക്കെതിരായ നടപടിക്കും ശൈഖ് മെശാല്‍ നേതൃത്വം നല്‍കി.
2020ല്‍ കിരീടാവകാശിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് ശേഷമാണ് കെഎന്‍ജിയിലെ തന്റെ സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍, പരേതനായ ശൈഖ് സബാഹ് 2006-ല്‍ അമീറായതിന് തൊട്ടുപിന്നാലെ, അല്‍ സബ രാജകുടുംബത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന മൂന്ന് പേരില്‍ ഒരാളായി ശൈഖ് മെശാല്‍ മാറി.
രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കുടുംബത്തിലെ തന്റെ ബന്ധം നിലനിര്‍ത്താനും ശൈഖ് മെശാല്‍ കൂടുതല്‍ ഉയര്‍ന്ന പദവികള്‍ നിരസിച്ചിരുന്നു. കുവൈത് അമച്വര്‍ റേഡിയോ സൊസൈറ്റിയുടെ സ്ഥാപകനും ഓണററി പ്രസിഡന്റുമാണ്. കുവൈത് എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍ പൈലറ്റ്‌സ് അസോസിയേഷന്റെയും ദിവാന്‍ ഓഫ് പൊയറ്റ്‌സിന്റെയും ഓണററി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തരിച്ച അമീര്‍ ശൈഖ് നവാഫ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹയ്ക്ക് ആദരസൂചകമായി കുവൈതില്‍ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം സര്‍കാര്‍, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കുവൈത് അമീറിനോടുള്ള ആദരസൂചകമായി യുഎഇ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്‍ഡ്യ ഒരു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.