ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ രൂക്ഷമായി വരുകയാണെന്ന് കാബിനറ്റ് കാര്യമന്ത്രി ഷൈഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍ സബ പറഞ്ഞു. മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 4.9 ശതമാനം സ്വദേശകള്ക്കാണു തൊഴിലില്ലാത്തത്. എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ഷൈഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍ സബ വ്യക്തമാക്കി.
കുവൈറ്റിലെ ഔദ്യോഗിക രേഖകള്‍ പ്രകാരം 19,500 സ്വദേശികള്‍ക്കാണു തൊഴിലില്ലാത്തത്. ഇവരില്‍ത്തന്നെ പലരും വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലുകള്‍ വേണ്ടെന്നുവച്ചവരാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു നല്കി വരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി 2001 മുതല്‍ കഴിഞ്ഞ മാസം വരെ 170 കോടി ദിനാര്‍ ചെലവിട്ടു. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 58,000 പേര് ഈ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി കണക്കുകള്‍ കാണിക്കുന്നു.
തൊഴിലില്ലാത്ത 19,500 പേരില്‍ 5100 സ്ത്രീകളുണ്ട്. 8751 പേര് സര്‍വകലാശാലാ ബിരുദമില്ലാത്തവരാണ്. ഓരോ വര്‍ഷവും ശരാശരി 9000 ജോലികളാണ് സര്‍ക്കാറിനു കീഴില്‍ ഉണ്ടാകുന്നത്. സ്വകാര്യ മേഖലയില്‍ ലക്ഷത്തിലധികം തൊഴിലവസരങ്ങളുമുണ്ടാകുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം സ്വകാര്യ മേഖലയില്‍ രണ്ടായിരത്തിനടുത്ത് സ്വദേശികളെ പിരിച്ചുവിട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Key Words: State Minister , Cabinet Affairs , Sheikh Mohammad Al-Abdullah Al-Sabah, Kuwaitis , Sheikh Mohammad , MP Nasser Al-Marri ,State Minister for Development Affairs, Rula Dashti

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.