എനര്‍ജി ഡ്രിങ്ക് കഴിച്ച് കുവൈത്തി സ്ക്വാഷ് താരം മരിച്ചു

 


ADVERTISEMENT

മനാമ: അമിതമായി എനര്‍ജി ഡ്രിങ്ക് കഴിച്ചതിനെ തുടര്‍ന്ന് കുവൈത്ത് ദേശീയ സ്ക്വാഷ് താരം മരിച്ചു. കാദിമാ ക്ളബ്ബിലെ താരമായ 21 കാരന്‍ നാസര്‍ അല്‍ റഷീദ് ആണ് മരിച്ചത്. നാല് കാന്‍ എനര്‍ജി ഡ്രിങ്കാണ് ഇയാള്‍ കുടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

കുവൈത്തിനെ നിരവധി ദേശീയ മല്‍സരങ്ങളില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള നാസര്‍ അല്‍ റഷീദ് മികച്ച താരമെന്ന് പേരെടുത്തയാളാണ്.
വാര്‍ത്ത പുറത്തറിഞ്ഞതോടെ എനര്‍ജി ഡ്രിങ്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണ് നാസര്‍ അല്‍ റഷീദിന്റേത്.

ഈ വര്‍ഷമാദ്യം 16കാരനും എനര്‍ജി ഡ്രിങ്ക് കഴിച്ച് മരണപ്പെട്ടിരുന്നു.
എനര്‍ജി ഡ്രിങ്ക് കഴിച്ച് കുവൈത്തി സ്ക്വാഷ് താരം മരിച്ചുജീവന് ഭീഷണിയായ എനര്‍ജി ഡ്രിങ്കുകളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുബാറക് അല്‍ ഹറബി എന്ന വക്കീല്‍ ആരോഗ്യ മന്ത്രാലയത്തില്‍ ഹരജി ഫയല്‍ ചെയ്തിട്ടുമുണ്ട്.


Summary: A Kuwaiti national team squash player has died allegedly after drinking four cans of an energy drink.
Nasser Al Rashed, a 21yearold player with Kadhima Club, died on Wednesday after he suffered a heart attack, the local media reported. He is well respected in Kuwait for winning several national championships.
His death is set to cause a new controversy in a country where energy drinks are highly popular, mainly among young people.

Keywords: Kuwaiti National, Died, Energy drink, Heart attack, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia