ജോലിക്കായി വ്യാജ സെർടിഫികറ്റുകൾ ഹാജരാക്കുന്നവർ ഇനി ശ്രദ്ധിക്കുക; പിടിക്കപ്പെട്ടാൽ ജോലി ലഭിക്കില്ലെന്ന് മാത്രമല്ല നിയമനടപടിയും സ്വീകരിക്കും
Oct 9, 2021, 17:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com 09.10.2021) ജോലിക്കായി വ്യാജ സെർടിഫികറ്റുകൾ ഹാജരാക്കുന്നവർ ശ്രദ്ധിക്കുക. പിടിക്കപ്പെട്ടാൽ തുടർ നടപടികൾക്കായി നേരിട്ട് പ്രോസിക്യൂഷന് കൈമാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ അറിയിച്ചു. രാജ്യത്തെ സർകാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സെർടിഫികറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സെർടിഫികറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവിൽ സർവീസ് കമീഷനും വ്യക്തമാക്കി.
ജോലിക്കായി വ്യാജ സെർടിഫികറ്റ് ഹാജരാക്കുന്നവർക്ക് ജോലി ലഭിക്കില്ലെന്ന് മാത്രമല്ല തുടർ നിയമനടപടികൾക്കായി അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. നിയമ നടപടികൾ സ്വീകരിച്ചകാര്യം തൊഴിലുടമയെയും സിവിൽ സർവീസസ് കമീഷനെയും അറിയിക്കുകയും ചെയ്യും.
വ്യാജ സെർടിഫികറ്റുകൾ തുലത്യാ സെർടിഫികറ്റിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ സമർപിക്കപ്പെടുന്ന അവസരത്തിലോ അല്ലെങ്കിൽ തൊഴിലുടമയോ സിവിൽ സർവീസസ് കമീഷനോ അവ വ്യാജമാണെന്ന് കണ്ടെത്തിയാലോ നിയമ നടപടികൾ സ്വീകരിക്കും.
Keywords: News, Kuwait, Certificate, Top-Headlines, Gulf, Kuwaiti authorities, Fake certificates, Kuwaiti authorities take stern action against those who produce fake certificates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

