Dead Body | കോളജിന്റെ പാര്‍കിങ് മൈതാനത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍; അന്വേഷണം
Oct 18, 2022, 10:03 IST
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ കോളജിന്റെ പാര്‍കിങ് മൈതാനത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അര്‍ദ്രിയ വ്യവസായ മേഖലയിലെ ഒരു കോളജിന്റെ പാര്‍കിങ് സ്ഥലത്തെ കാറില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്നാണ് വിവരം.
ഉടന്‍ തന്നെ ഫര്‍വാനിയയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മരണ കാരണവും സമയവും കണ്ടെത്തുന്നതിനായി രണ്ട് മൃതദേഹങ്ങളും ഫോറന്‍സിക് വിഭാഗത്തിന് കൈമാറാന്‍ ഡെപ്യൂടി പബ്ലിക് പ്രോസിക്യൂടര്‍ ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിറ്റക്ടീവ്സിനെ ചുമതലപ്പെടുത്തി. അന്വേഷണ വിഭാഗം, ഫോറന്‍സിക് വകുപ്പ്, ഫോറന്‍സിക് ഡോക്ടര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

