യു എ ഇക്ക് പിന്നാലെ പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്
May 2, 2020, 14:51 IST
കുവൈത്ത്: (www.kvartha.com 02.05.2020) പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചു. ഇതു സംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. ഇന്ത്യയില്‍ കുടുങ്ങിക്കിടന്നിരുന്ന കുവൈത്ത് പൗരന്മാരെ കഴിഞ്ഞ ആഴ്ച കുവൈത്ത് എയര്‍വേയ്സ് എയര്‍ലൈന്‍സ് വഴി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇതില്‍ ജാസിം അല്‍ നജീം നന്ദിയറിയിച്ചു. 15 അംഗ വൈദ്യസംഘത്തെയും പ്രത്യേക സൈനിക വിമാനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളും കുവൈത്തിലേക്ക് അയച്ചതിനും സ്ഥാനപതി നന്ദിയറിയിച്ചു.
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് നേരത്തെ യു എ ഇ വാഗ്ദാനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കുവൈത്തിന്റെ വാഗ്ദാനം. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും എണ്ണ വിലത്തകര്‍ച്ചയും കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് കരുതുന്നത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്. കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യക്കാരാണ്.
എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ ഇത് സാധ്യമാവുകയുള്ളൂ. മേയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയതിനാല്‍ കേന്ദ്രം നിലപാട് മാറ്റുമോ എന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. പ്രവാസികളെ കൊണ്ടുവരുന്നതിനെപ്പറ്റി സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം ആരാഞ്ഞിരുന്നു. മാത്രവുമല്ല, അന്യസംസ്ഥാന തൊഴിലാളികളെ പ്രത്യേക ട്രെയിനിലൂടെ മടക്കി അയക്കാന്‍ തുടങ്ങിയതോടെ പ്രവാസികള്‍ക്കും ഭാഗ്യം തെളിയുമെന്നാണ് അറിയുന്നത്. ഇതിനായി കപ്പലുകള്‍ ഇന്ത്യ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. അതിനിടെ പ്രവാസികളെ മുന്‍ഗണന ക്രമത്തില്‍ രണ്ടുഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായും വിവരമുണ്ട്.
കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയലധികവും ഇന്ത്യക്കാരാണ്. 30 പേരാണ് കൊവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചത്. 4377 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളെ സ്‌കൂളുകളിലെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
Keywords: Kuwait to provide full cooperation to India's mega evacuation plan to bring back its citizens, Kuwait, News, Lockdown, UAE, Flights, Trending, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.