Holidays | കുവൈതില്‍ അടുത്തമാസം 4 പൊതുഅവധിക്ക് അംഗീകാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ അടുത്തമാസം നാല് പൊതുഅവധികള്‍ക്ക് അംഗീകാരം. തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ സീഫ് പാലസില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഫെബ്രുവരി 19ന് ഇസ്‌റാഅ് - മിഅ്‌റാജ് അവധിയും ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് ഫെബ്രുവരി 25 മുതല്‍ 27 വരെയാണ് അവധി അനുവദിച്ചത്.

Holidays | കുവൈതില്‍ അടുത്തമാസം 4 പൊതുഅവധിക്ക് അംഗീകാരം

ഫെബ്രുവരി 19നുള്ള ഇസ്‌റാഅ് - മിഅ്‌റാജ് അവധിക്ക് ശേഷം ഫെബ്രുവരി 20ന് പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതേസമയം ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് മൂന്ന് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും ഫെബ്രുവരി 24 വെള്ളിയാഴ്ച കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നാല് ദിവസം അവധി ലഭിക്കും. അവധിക്ക് ശേഷം ഫെബ്രുവരി 28ന് ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുക.

കുവൈത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നടപ്പാക്കാന്‍ പോകുന്ന വന്‍ വികസന പദ്ധതികള്‍ സംബന്ധിച്ച് പബ്ലിക് വര്‍ക്‌സ് മന്ത്രാലയം സമര്‍പ്പിച്ച റിപോര്‍ടിന്മേല്‍ ഫോളോഅപ് കമിറ്റി തയാറാക്കിയ പ്രത്യേക റിപോര്‍ടും തിങ്കളാഴ്ച കുവൈത്ത് കാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നു.

Keywords: Kuwait Sets Feb 19, 26, 27 As Public Holidays For Al-Israa Wal Miraj, National Day Festivities, Kuwait, News, Holidays, Cabinet, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia