Oil Spill | കുവൈതില്‍ എണ്ണ ചോര്‍ച; അടിയന്തര സാഹചര്യം പ്രഖ്യാപിച്ച് ഓയില്‍ കംപനി; ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍
Mar 20, 2023, 18:51 IST
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com) എണ്ണ ചോര്‍ച റിപോര്‍ട് ചെയ്തതിന് പിന്നാലെ കുവൈതില്‍ അടിയന്തര സാഹചര്യം പ്രഖ്യാപിച്ച് എണ്ണക്കംപനി. തിങ്കളാഴ്ചയാണ് രാജ്യത്തെ പടിഞ്ഞാറന്‍ പ്രദേശത്ത് എണ്ണ ചേര്‍ചയുണ്ടായതെന്ന് സര്‍കാര്‍ ഉടമസ്ഥതയിലുള്ള കുവൈത് ഓയില്‍ കംപനി ട്വിറ്രറില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അറിയിച്ചു.
എണ്ണ ചോര്‍ചയുടെ ദൃശ്യങ്ങള്‍ കുവൈതി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പൈപ് ലൈനില്‍ നിന്ന് എണ്ണ പുറത്തേക്ക് തെറിക്കുന്നതും പരിസരത്ത് എണ്ണ വലിയതോതില്‍ തളംകെട്ടി നില്‍ക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.
അതേസമയം ചോര്‍ച കാരണം ആര്‍ക്കും പരുക്കുകള്‍ സംഭവിക്കുകയോ രാജ്യത്തെ എണ്ണ ഉത്പാദനത്തെ ബാധിക്കുകയോ ചെയ്തിട്ടില്ലെന്നും വിഷമയമായ പകപടലങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കംപനി വക്താവ് ഖുസൈ അല്‍ അമീര്‍ പ്രസ്താവനയില്‍ പറഞ്ഞു. കരയിലാണ് എണ്ണ ചോര്‍ച ഉണ്ടായതെന്നും എന്നാല്‍ അത് ജനവാസ മേഖല അല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പ്രതികരിച്ചു.
എണ്ണ ചോര്‍ച ഉണ്ടായ സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചോര്‍ചയുടെ സ്രോതസ് കണ്ടെത്താനും അത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജീവനക്കാരെ നിയോഗിച്ചതായും അതിനുള്ള നടപടികള്‍ തുടങ്ങിയതായും എണ്ണക്കംപനി വക്താവ് അറിയിച്ചു.
കുവൈത് ഓയില്‍ കംപനി സിഇഒ സ്ഥലം സന്ദര്‍ശിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
#نفط_الكويت: الفرق المعنية في الشركة تتعامل مع حادث التسرب النفطي حسب الإجراءات المتبعة.. وسنعلن عن التطورات أولاً بأولhttps://t.co/SysaMDvMGf pic.twitter.com/03fd9rtofZ
— الراي (@AlraiMediaGroup) March 20, 2023
Keywords: News, World, international, Kuwait, Crude Oil, Gulf, Top-Headlines, Latest-News, Kuwait Oil Company declares ‘state of emergency’ after oil spill on land.@KocOfficial declares state of emergency after oil spill on land in the west of #Kuwait https://t.co/nJI9SUJlmg pic.twitter.com/lPpEmVcYWN
— Arab News (@arabnews) March 20, 2023
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

