Obituary | നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ കണ്ണൂര്‍ സ്വദേശി കുവൈതില്‍ ഹൃദയാഘാതം മൂലം മരിച്ചു

 


ADVERTISEMENT



കുവൈത് സിറ്റി: (www.kvartha.com) നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി കുവൈതില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ കാട്ടില്‍ പുരയില്‍ ബശീര്‍ (47) ആണ് മരിച്ചത്. 16 വര്‍ഷമായി പ്രവാസിയായിരുന്ന ബശീര്‍, കുവൈത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. 
Aster_MIMS

Obituary | നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ കണ്ണൂര്‍ സ്വദേശി കുവൈതില്‍ ഹൃദയാഘാതം മൂലം മരിച്ചു


ശനിയാഴ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ - നജ്മ. മക്കള്‍ - നഫ്‌സിന, ശഹബാസ്. മരുമകന്‍ - മുനീര്‍.

Keywords:  News, World, Kuwait, Death, Obituary, Death, Gulf, international, Kuwait: Malayali expat died due to cardiac arrest while preparing to home saturday 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia