Reform | കുവൈത്ത് 'ഫാമിലി ഹൗസ്' പദ്ധതി: തടവുകാർക്ക് ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം 

 
Kuwait Implements 'Family House' Program for Inmates to Spend Time with Families

Photo Credit: Website / Acer is Law

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സെൻട്രൽ ജയിലിനുള്ളിൽ പ്രത്യേക സ്ഥലം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
● അധ്യായന വർഷാരംഭം പ്രമാണിച്ച് നടത്തിയ സന്ദർശന വേളയിലാണ് ഈ പ്രഖ്യാപനം.

കുവൈത്ത്‌ സിറ്റി: (KVARTHA) സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി 'ഫാമിലി ഹൗസ്' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (Correctional Institutions and Enforcement of Sentences) അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ-ഒബൈദ് പ്രഖ്യാപിച്ചു. ദീർഘകാലം തടവിൽ കഴിയുന്ന തടവുകാർക്ക് കുടുംബാംഗങ്ങളുമായി കൂടിച്ചേരാൻ സമയം അനുവദിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

Aster mims 04/11/2022

സെൻട്രൽ-വനിത ജയിലുകളിൽ പുതിയ അധ്യായന വർഷാരംഭം പ്രമാണിച്ച് നടത്തിയ സന്ദർശന വേളയിലാണ് അസിസ്‌റ്റന്റ് അണ്ടർസെക്രട്ടറിയുടെ ഈ പ്രഖ്യാപനം. നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്സ്, ബിൽഡിംഗ് സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്. സെൻട്രൽ ജയിലിനുള്ളിലെ പ്രത്യേക സ്ഥലത്ത് ഈ പദ്ധതി നടപ്പിലാക്കും. ജയിലിൽ ടെലിഫോൺ ഉപയോഗം ഉൾപ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങളുടെ ദുരുപയോഗം തടയുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ചർച്ച നടത്തുന്നതായും, ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടങ്ങളും നടപടികളും പാലിച്ച് പദ്ധതിയ്ക്ക് അതിവേഗം അംഗീകാരം ലഭിക്കുമെന്ന് ഫഹദ് അൽ-ഒബൈദ് വ്യക്തമാക്കി. 

തടവുകാർക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ ജയിലിൽ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും, ഈ അധ്യായന വർഷത്തിൽ 40 സ്ത്രീകൾ ഇതിനകം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതായും, അവർക്ക് നൽകുന്ന സർട്ടിഫിക്കറ്റുകൾ പൊതുവിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന തരത്തിലുള്ളതാണെന്നും ആക്ടിംഗ് അണ്ടർ സെക്രട്ടറി മറിയം അൽ-എൻസി പറഞ്ഞു.

#KuwaitPrisonReforms, #FamilyHouseProgram, #InmateWelfare, #HumanRights, #RehabilitationProgram, #KuwaitNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia