Accidental Death | കുവൈതില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; വാഹനത്തില്‍ ഇന്ധമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുവൈത് സിറ്റി: (www.kvartha.com) ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ജഹ്‌റ പ്രദേശത്തെ സിക്‌സ്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം നടന്നത്. അഗ്‌നിശമന സേന സ്ഥലത്തിയപ്പോള്‍ ടാങ്കര്‍ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടാങ്കര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വാഹനത്തില്‍ ഇന്ധനം ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
Aster mims 04/11/2022

ടാങ്കറില്‍ ലോഡ് ഉണ്ടായിരുന്നില്ലെന്നും അപകടത്തെ കുറിച്ച് സെന്‍ട്രല്‍ ഓപറേഷന്‍സ് വകുപ്പിന് റിപോര്‍ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നതായും ജെനറല്‍ ഫയര്‍ഫോഴ്സിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു. 

അതിനിടെ കുവൈതില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍കുലറിലാണ് സര്‍കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച കാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുപ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും. അവധികള്‍ക്ക് ശേഷം ജൂലൈ മൂന്നാം തീയതി തിങ്കളാഴ്ചയായിരിക്കും സര്‍കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.

അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈതിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Accidental Death | കുവൈതില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; വാഹനത്തില്‍ ഇന്ധമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി


Keywords:  News, Gulf, Gulf-News, Accident-News, Kuwait, Accidental Death, Tanker Accident, Sixth Ring Road, Holiday, Eid Al Adha, Kuwait: Fuel tank driver died in road accident on the Sixth Ring.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script