SWISS-TOWER 24/07/2023

വിസ കാലാവധി കഴിഞ്ഞും കുവൈത്തില്‍ തുടരുന്നവര്‍ക്ക് ഇരട്ടിപ്പിഴ

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com30.07.2015) വിസ കാലാവധി കഴിഞ്ഞും കുവൈത്തില്‍ തുടരുന്നവര്‍ക്ക് കനത്ത പിഴ നല്‍കേണ്ടിവരും. ഇഖാമ കാലാവധി കഴിഞ്ഞും അനധികൃതമായി കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് പ്രതിദിനം നാലു ദിനാറും സന്ദര്‍ശക വിസകഴിഞ്ഞ് തുടരുന്നവര്‍ക്ക് പ്രതിദിനം 20 ദിനാറും പിഴ ഈടാക്കാന്‍ താമസകാര്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.

അനധികൃതമായി രാജ്യത്തു താമസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു പിഴത്തുക വര്‍ധിപ്പിക്കാന്‍ താമസകാര്യ വിഭാഗം നിര്‍ദേശം നല്‍കിയത്. നിലവില്‍ ഇഖാമ കാലാവധി കഴിഞ്ഞാല്‍ പ്രതിദിനം രണ്ടു ദിനാറും സന്ദര്‍ശ വിസകഴിഞ്ഞാല്‍ 10 ദിനാറുമാണ് പിഴ ഈടാക്കുന്നത്. ഇനി മുതല്‍ അതു രണ്ടിരട്ടിയായി വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം.

പിഴ സംഖ്യ വര്‍ധിപ്പിക്കുന്നതിലൂടെ ഇഖാമ ലംഘനം ഒരു പിരിധിവരെ തടയാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.  ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഇഖാമ വിഭാഗം ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന് കൈമാറി. ഇരുവകുപ്പുകളും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താനുമാണ്  താമസകാര്യ മന്ത്രാലയ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

വിസകച്ചവടകാര്‍ക്കെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള നിയമനടപടികളും വേഗത്തിലാക്കുമെന്നും തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചിട്ടുണ്ട്. വിസ കോട്ട വര്‍ധിപ്പിക്കുന്നതിനു കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
വിസ കാലാവധി കഴിഞ്ഞും കുവൈത്തില്‍ തുടരുന്നവര്‍ക്ക് ഇരട്ടിപ്പിഴ


Also Read:
സഅദിയ്യ ശരിഅത്ത് കോളജ് വിദ്യാര്‍ത്ഥി പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

Keywords:  Kuwait doubles penalty on unauthorised visa, Visit, Minister, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia