Appeal Rejected | വ്യായാമം ചെയ്യുകയായിരുന്ന റഷ്യന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പ്രതി നല്‍കിയ അപീല്‍ കോടതി തള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കുവൈത് സിറ്റി: (www.kvartha.com) റഷ്യന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി നല്‍കിയ അപീല്‍ കുവൈതിലെ പരമോന്നത കോടതി തള്ളി. സാല്‍വ പ്രദേശത്തെ നടപ്പാതയില്‍ വ്യായാമം ചെയ്യുകയായിരുന്ന റഷ്യന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 

2020 ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച കുറ്റം ചുമത്തി പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ വിചാരണയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഈ കേസില്‍ പ്രതിയായ യുവാവിന് 15 വര്‍ഷത്തെ കഠിന തടവായിരുന്നു കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ സമര്‍പിച്ച അപീലാണ് ഇപ്പോള്‍ തള്ളിയത്. 
Aster mims 04/11/2022

Appeal Rejected | വ്യായാമം ചെയ്യുകയായിരുന്ന റഷ്യന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പ്രതി നല്‍കിയ അപീല്‍ കോടതി തള്ളി


മറ്റൊരു കേസില്‍ 2017ല്‍ പുറപ്പെടുവിച്ച കോടതി വിധി പ്രകാരം അഞ്ച് വര്‍ഷം തടവിനും പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിന് ബഹ്‌റൈനില്‍ പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 34 കാരന് 20 വര്‍ഷം തടവ് വിധിച്ചു. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പിച്ച അപീല്‍, പരമോന്നത കോടതി തള്ളുകയായിരുന്നു. 

Keywords:  News,World,international,Kuwait,Appeal,Court,Gulf,Case,Accused,Molestation,  Kuwait: Court rejects appeal in Molest case - ‘Convict mentally sane while committing crime on Russian woman’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia