Workers Injured | നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് പ്രവാസികള്‍ ഉള്‍പെടെ 4 തൊഴിലാളികള്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് പ്രവാസികള്‍ ഉള്‍പെടെ നാല് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി. കെട്ടിടം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് കുവൈത് ജെനറല്‍ ഫയര്‍ഫോഴ്സിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു. 
Aster mims 04/11/2022

ഒമരിയ പ്രദേശത്തായിരുന്നു സംഭവം. അപകടം സംബന്ധിച്ച് റിപോര്‍ട് ലഭിച്ചത് അനുസരിച്ച് കുവൈത് ഫയര്‍ ഫോഴ്‌സിന്റെ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡിപാര്‍ട്‌മെന്റില്‍ നിന്ന് ഫര്‍വാനിയ, സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. 

Workers Injured | നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് പ്രവാസികള്‍ ഉള്‍പെടെ 4 തൊഴിലാളികള്‍ക്ക് പരുക്ക്


രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരു അറബ് തൊഴിലാളി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇയാളെ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റ മറ്റ് മൂന്ന് തൊഴിലാളികള്‍ ഏഷ്യക്കാരായ പ്രവാസികളാണ്. അവരുടെ പരുക്കുകള്‍ ഗുരുതരമല്ല. പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്നത് വ്യക്തമല്ല.

Keywords:  News,World,international,Kuwait,Labours,Injured,Gulf,Top-Headlines, Kuwait City: 4 Workers injured in a roof collapse


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script