Arrested | കുവൈതില്‍ താമസ നിയമം ലംഘിച്ചെന്ന കേസില്‍ 79 പ്രവാസികള്‍ അറസ്റ്റില്‍

 



കുവൈത് സിറ്റി: (www.kvartha.com) താമസ നിയമം ലംഘിച്ചെന്ന കേസില്‍ 79 പ്രവാസികള്‍ അറസ്റ്റില്‍. റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ 79 താമസ നിയമലംഘകരെ പിടികൂടി. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. 

കുവൈതില്‍ നിയമലംഘനം നടത്തുന്ന പ്രവാസികളെ പിടികൂടാനായി പരിശോധന ശക്തമായി തുടരുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈതിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.

Arrested | കുവൈതില്‍ താമസ നിയമം ലംഘിച്ചെന്ന കേസില്‍ 79 പ്രവാസികള്‍ അറസ്റ്റില്‍


പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈതിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് പറഞ്ഞയക്കുന്നത്. 

താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈതില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. 

Keywords:  News,World,international,Gulf,Arrested,Kuwait,Labours, Kuwait: 79 illegal expats nabbed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia