ഫ്രീ വിസക്കാരെ കാത്തിരിക്കുന്നത് ജയില്‍ ശിക്ഷയും ആജീവാനന്ത വിലക്കും

 


റിയാദ്:  (www.kvartha.com 17.04.2014) സൗദിയിലെ വിസ കച്ചവടം നിയന്ത്രിക്കാന്‍ ഗവണ്മെന്റ് പുതിയ നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങി. സ്വന്തം നിലയിലും മറ്റും സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഗതാഗത ലംഘന ഫീസുകളും മറ്റും സ്‌പോണ്‍സര്‍ തന്നെ നല്‍കേണ്ടി വരും.

അത്തരക്കാരെ പിടികൂടുന്ന പക്ഷം അവരെ നാടു കടത്തുകയും സൗദിയിലേക്ക് മേലില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. പിടിയിലാകുന്നവരുടെ മുഴുവന്‍ പിഴകളും അടച്ച് തീര്‍ക്കുന്നത് വരെ സ്‌പോണ്‍സര്‍ക്ക് എല്ലാ വിധ ഗവണ്മെന്റ് സേവനങ്ങള്‍ക്കും വിലക്ക് വരും. അതേ സമയം ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ രേഖപ്പെടുത്തിയവരുടെ മുഴുവന്‍ പിഴകളും ഗവണ്മെന്റ് വഹിക്കും. എന്നാല്‍ പിഴയുടെ തോതനുസരിച്ച് ജയില്‍ ശിക്ഷയും ആജീവാനന്ത വിലക്കും ഏര്‍പെടുത്തും.
ഫ്രീ വിസക്കാരെ കാത്തിരിക്കുന്നത് ജയില്‍ ശിക്ഷയും ആജീവാനന്ത വിലക്കും

നിതാഖാത്ത് ആനുകൂല്യ കാലയളവിനു ശേഷം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നടന്ന പരിശോധനയില്‍  ഇതു വരെ നാലു ലക്ഷത്തിലേറെ അനധിക്യത താമസക്കാരെ നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിനായരത്തിലേറെ വിദേശികള്‍ താല്‍ക്കാലിക നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഊഴം കാത്തിരിക്കുന്നുമുണ്ട്. വരും നാളൂകളില്‍ തൊഴില്‍ ലംഘന പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം വിസിറ്റിം വിസക്ക് വന്ന് കാലാവധിക്ക് മുമ്പ് തിരിച്ച് പോയില്ലെങ്കില്‍ ഈടാക്കിയിരുന്ന പിഴ പതിനായിരം റിയാലില്‍ നിന്നും ഇരുപത്തയ്യായിരം റിയാലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Saudi Arabia, Gulf, Free Visa, Government, Low, Sponsor, Fine, Visiting Visa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia